പൊതുവായ നിർദേശങ്ങൾ
- അപേക്ഷ ഓൺലൈൻ ആയി നൽകുന്നതിനു മുമ്പ് താഴെപ്പറയുന്ന നിർദേശങ്ങൾ വായിക്കുക.
- ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു മുമ്പ് പ്രോസ്പെക്ട്സിലെ View prospectus(MGU-UG CAP 2022) ഓരോ പ്രോഗ്രാമിനുമുള്ള യോഗ്യത മാനദണ്ഡം, തിരഞ്ഞെടുക്കൽ നടപടിക്രമം എന്നിവ വായിച്ചു മനസിലാക്കുക.
- എം. ജി. യൂണിവേഴ്സിറ്റി CAP Portal-ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേമാനേജ്മെന്റ്/ കമ്മ്യൂണിറ്റി കോട്ടകൾക്ക് അപേക്ഷിക്കാനാവൂ.
- മാനേജ്മെന്റ്/കമ്മ്യൂണിറ്റികോട്ടകൾക്ക് പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യൂണിറ്റി കോട്ട സീറ്റുകൾ ആർ.സി.എസ്.സി അപേക്ഷകർക്കായി നീക്കിവച്ചിരിക്കുന്നു.
- അപേക്ഷയിലെ ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കാതിരിക്കുകയോ പേയ്മെന്റ് നടത്താതിരുക്കുകയോ ചെയ്താൽ ഒരറിയിപ്പും കൂടാതെ അപേക്ഷ അപൂർണ്ണമായി പരിഗണിക്കുന്നതും നിരസിക്കുന്നതുമാണ്.
- കമ്മ്യൂണിറ്റി കോട്ടയിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾ RCSC എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്
- ‘*’ എന്ന് അടയാളപ്പെടുത്തിയ ഫീൽഡുകൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
- ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് .jpg/.jpeg/.png ഫോർമാറ്റിലുള്ള (സൈസ് :40 KB– 100 KB) അപേക്ഷകന്റെ ഫോട്ടോയുടെ സോഫ്റ്റ് കോപ്പി അത്യാവശ്യമാണ്.
- അപേക്ഷ പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നപക്ഷംadmission@alphonsacollege.in എന്ന ഇ-മെയിലിൽ ബന്ധപ്പെടാവുന്നതാണ്
- അപേക്ഷ സമർപ്പിച്ച ശേഷം ഡാറ്റയിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ല.
- അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് സൂക്ഷിക്കേണ്ടതാണ്.
- ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ്(Rs.200/-) ഓൺലൈൻ വഴി അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
- പേജിൽ നൽകിയിട്ടുള്ള ‘‘UG Admission 2022-23’ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
- ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ “ബാക്ക് ബട്ടൺ” അല്ലെങ്കിൽ “റീഫ്രഷ് ഓപ്ഷൻ” ഉപയോഗിക്കരുത്. ഇവ അതുവരെ നൽകിയ ഡാറ്റ നഷ്ടപ്പെടുന്നതിന് കാരണമാകും.
- ചോയ്സ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷകന് മൂന്ന് കോഴ്സുകൾ വരെ മുൻഗണന അനുസരിച്ച് തിരഞ്ഞെടുക്കാം.
- വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ, നിലവിലെ വിലാസം, രക്ഷാകർതൃ വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
- ക്ലാസ് 10, പ്ലസ് ടു പരീക്ഷകളുടെ വിശദാംശങ്ങൾ നൽകുക.
- ലൈറ്റ് ബാക്ക് ഗ്രൗണ്ടു ള്ള, പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ .jpg/.jpeg/.png ഫോർമാറ്റിൽ അപ്‌ലോഡുചെയ്യുക (ഫോട്ടോ വലുപ്പം 40kb മുതൽ 100kb വരെ)
- ആപ്ലികേഷൻ സബ്മിഷൻ ആയി “Submit Application” ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഫീസ് അടക്കുന്നതിന് നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- “Click here to Download the Application Form” എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് എടുക്കുക.
- കമ്മ്യൂണിറ്റി കോട്ടയിലേക്കും മാനേജ്മെൻറ് കോട്ടയിലേക്കും ആർ.സി.എസ്.സി അപേക്ഷകരുടെ കാര്യത്തിൽ, അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഇടവക വികാരിയിൽനിന്നും കയ്യൊപ്പു വാങ്ങേണ്ടതാണ്.
- അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (സപ്പോർട്ടിങ് ഡോക്യുമെന്റ്കളുടെ പകർപ്പുകൾ സഹിതം) നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ,അൽഫോൻസാ കോളേജ് പാലാ, അരുണാപുരം പിഒ, കോട്ടയം ജില്ലാ, 686574 എന്ന വിലാസത്തിൽ അയയ്കുക.
”അപ്ലിക്കേഷൻ–ഡിഗ്രി പ്രവേശനം (മാനേജ്മെന്റ്/ കമ്മ്യൂണിറ്റി കോട്ട)” എന്ന് കവറിനു മുകളിൽ വ്യക്തമായി എഴുതേണ്ടതാണ്.
- തെറ്റായ വിവരങ്ങളൊന്നും അപേക്ഷയിൽ നൽകരുത്. ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെന്നു കണ്ടെത്തുകയോ, തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയ അപേക്ഷകൾ നിരസിക്കപ്പെടും.
- മൊബൈൽ ഫോൺ വഴി ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ ശ്രമിക്കരുത് .( Desktop/Laptop Recommended)
CLICK HERE TO FILL AND SUBMIT MANAGEMENT/COMMUNITY QUOTA APPLICATION FORM
NB:”Self Financing courses do not have Community Quota Seats”.